ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ദേവസ്വം മുൻ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറാണ് അറസ്റ്റിലായത്. ഇയാള്‍ മഹസറില്‍ കൃത്രിമം ചെയ്തുവെന്നാണ് കണ്ടെത്തല്‍. സുധീഷ് കുമാറിനെ കസ്റ്റഡിയിലെടുത്തത് ഇന്നലെ വൈകിട്ടാണ്. ഉച്ചയ്ക്ക് ശേഷം ഇയാളെ റാന്നി കോടതിയില്‍ ഹാജരാക്കും.
കേസിലെ മൂന്നാമത്തെ അറസ്റ്റാണ് ഇത്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ദ്വാരപാലക ശില്‍പപാളികള്‍ കൈമാറിയതിലെ പ്രധാനി സുധീഷാണ്. അതേസമയം, ശബരിമല സ്വർണ്ണക്കൊള്ള തെളിയിക്കാന്‍ കഴിയുന്ന നിര്‍ണ്ണായക രേഖകള്‍ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. കട്ടിളപ്പാളി സ്വർണ്ണമോഷണക്കേസില്‍ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് തിങ്കളാഴ്ച രേഖപ്പെടുത്തും. മറ്റ് പ്രതിയായ മുരാരിബാബുവിനെ നവംബര്‍ 13വരെ റിമാന്‍ഡ് ചെയ്തു.
അതേസമയം, റിമാന്‍ഡിലുളള ഉണ്ണികൃഷ്ണനെ അന്ന് വീണ്ടും റാന്നി കോടതിയില്‍ ഹാജരാക്കും. മറ്റൊരു പ്രതിയായ മുന്‍ ശബരിമല എക്സിക്യൂട്ടിവ് ഓഫിസര്‍ മുരാരി ബാബുവിനെ 13വരെ റിമാന്‍ഡ് ചെയ്തു. തിങ്കളാഴ്ച മുരാരിബാബുവിന്‍റെ ജാമ്യാപേക്ഷ റാന്നി കോടതിയില്‍ സമര്‍പ്പിക്കും.




