90,000 രൂപക്ക് മുകളിൽ വിലമാറിക്കളിച്ചിരുന്ന സ്വർണ്ണം ഇന്ന് അല്പം താഴേക്കിറങ്ങി. ഇന്നലെ പവന് 90,320 രൂപയായിരുന്നു വില. ഇന്നത് കുറഞ്ഞ് 89,800 രൂപയായി. 520 രൂപയാണ് പവന് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 65 രൂപയും കുറഞ്ഞു.
ഒക്ടോബര്‍ 21ന് സ്വരണ്ണ വില സര്‍വകാല റെക്കോര്‍ഡായ 97,360 രൂപയിലെത്തിയിരുന്നു. അന്ന് പണിക്കൂലി കൂടി കൂട്ടി ആഭരണവില ഒരുലക്ഷം കടക്കുന്ന സ്ഥിതിയിലായിരുന്നു. അതേസമയം, ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ്ണം ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നായ ചൈനയിൽ, ചില്ലറ സ്വരണ്ണ വ്യാപാരികള്‍ക്കും നിര്‍മ്മാതാക്കള്‍ക്കും നല്‍കിയിരുന്ന നികുതിയിളവ് സര്‍ക്കാര്‍ പിന്‍വലിച്ചെന്ന റിപ്പോർട്ടുകളുമുണ്ട്. ഇത് ആഗോള വിപണിയിൽ പ്രതിഫലിക്കാൻ സാധ്യത കാണുന്നുണ്ട്.




