കോട്ടയം :- കുറുപ്പന്തറ റിട്ട.എയർഫോഴ്സ് ഉദ്യോഗസ്ഥനിൽ നിന്ന് യുഎസിലുള്ള സഹോദരീഭർത്താവിന്റെ മൊബൈൽ ഹാക്ക് ചെയ്ത് പണം തട്ടാൻ ശ്രമം. കുറുപ്പന്തറ ചിറയിൽ ജേക്കബ് തോമസിൽനിന്നാണ് പണം തട്ടാൻ ശ്രമം നടന്നത്. ഇംഗ്ലിഷ് മെസേജിൽ അക്ഷരത്തെറ്റ് കണ്ടതോടെ സംശയം തോന്നിയതിനാൽ പണം നഷ്ടമായില്ല.
യുഎസിലുള്ള സഹോദരീഭർത്താവ് ഞീഴൂർ തത്തംകുളം ഫിലിപ്സണിന്റെയും ഭാര്യ ഷിനുവിന്റെയും ഒരുമിച്ചുള്ള ചിത്രം പ്രൊഫൈൽ പിക്ചറാക്കിയായിരുന്നു സന്ദേശം. സുഹൃത്തിന് അപകടം സംഭവിച്ചെന്നും ശസ്ത്രക്രിയയ്ക്കായി ഒന്നര ലക്ഷം രൂപ അടിയന്തരമായി അയയ്ക്കമെന്നും ആവശ്യപ്പെട്ടാണ് ജേക്കബിന്റെ വാട്സാപ്പിൽ മെസേജ് എത്തിയത്. അക്ഷരത്തെറ്റ് കണ്ടതോടെ ജേക്കബിന് സംശയം തോന്നി സഹോദരി ഷിനുവിനെ വിളിച്ചതോടെയാണ് തട്ടിപ്പു പൊളിഞ്ഞത്.




