തിരുവനന്തപുരം : വർക്കല ട്രെയിനില്‍ വച്ച് യുവതിയെ ആക്രമിച്ച പ്രതിയെ കീഴ്പ്പെടുത്തിയ ആളുടെ ചിത്രം റെയിൽവേ പോലീസ് പുറത്തുവിട്ടു. ട്രെയിനിലെ സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് ആളെ തിരിച്ചറിഞ്ഞത്. ഇയാളെ കണ്ടെത്തി ആദരിക്കാനും പാരിതോഷികം നൽകാനും റെയിൽവേ പോലീസ് ഒരുങ്ങികഴിഞ്ഞു..
സംഭവം നടന്ന ട്രെയിനിന്റെ ബോഗിയിലെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് ആർ.പി.എഫ് അന്വേഷണ സംഘത്തിന് കൈമാറിയത്. സിസിടിവി ദൃശ്യങ്ങളിലാണ് രക്ഷകനായെത്തിയ ചുവന്ന വസ്ത്രധാരിയാ ആളുടെ ദൃശ്യങ്ങൾ പതിഞ്ഞത്. പ്രതിയായ സുരേഷ് രണ്ടാമത്തെ പെൺകുട്ടിയെ കൂടി അക്രമിക്കാനൊരുങ്ങുമ്പോൾ രക്ഷപ്പെടുത്തുന്നതാണ് ദൃശ്യങ്ങളിൽകാണാൻ സാധിക്കുന്നത്.
പ്രതി രണ്ടാമത്തെ പെൺകുട്ടിയെ അക്രമിക്കാനൊരുങ്ങിയപ്പോൾ ചുവപ്പ് ഷർട്ട് ധരിച്ച ആൾ ഓടിയെത്തി തന്റെ ജീവൻ പണയപ്പെടുത്തി ഒറ്റക്കൈ കൊണ്ട് ട്രെയിനിലേക്ക് പെൺകുട്ടിയെ തിരികെക്കയറ്റുകയും അക്രമിയെ കീഴ്പ്പെടുത്തുകയുമായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പോലീസ് ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ. ഇതുവരെ ഈ രക്ഷകനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല…




