മലപ്പുറം : മലപ്പുറം കോട്ടക്കലിൽ വൻ തീപിടുത്തം. തീപിടുത്തത്തിൽ വ്യാപാര സ്ഥാപനം കത്തിനശിച്ചു. നാല് യൂണിറ്റ് അഗ്നിരക്ഷാ സേനകൾ സംഭവ സ്ഥലത്ത് എത്തിച്ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു തീപ്പിടിച്ചത്. പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ വിൽക്കുന്ന കടയ്ക്കാണ് തീപ്പിടിച്ചത്. അപകടത്തിൽ നിന്ന് 3 പേരെ സേന രക്ഷിച്ചു.




