• About
  • Advertise
  • Careers
  • Contact
Monday, June 1, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Crimes

നേത്രാവതി എക്സ്പ്രസ്സില്‍ വെള്ളം ചോദിച്ചെത്തിയ യാത്രക്കാരന്റെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച പാൻട്രി ജീവനക്കാരൻ അറസ്റ്റില്‍.

admin by admin
November 8, 2025
in Crimes, Kerala, National, News, Police
0
നേത്രാവതി എക്സ്പ്രസ്സില്‍  വെള്ളം ചോദിച്ചെത്തിയ യാത്രക്കാരന്റെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച പാൻട്രി ജീവനക്കാരൻ അറസ്റ്റില്‍.
0
SHARES
6
VIEWS
Share on Facebook

പാലക്കാട് :- നേത്രാവതി എക്സ്പ്രസ്സില്‍ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന യാത്രക്കാരന്റെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച്‌ പൊള്ളിച്ച സംഭവത്തില്‍ പാൻട്രി ജീവനക്കാരനായ പ്രതി അറസ്റ്റില്‍. മുംബൈ സ്വദേശിയായ 24 വയസ്സുകാരൻ അഭിഷേക് ബാബുവിനാണ് ഗുരുതരമായി പൊള്ളലേറ്റത്. പാൻട്രി കാർ മാനേജരായ ഉത്തർപ്രദേശ് സ്വദേശി രാഗവേന്ദ്ര സിങ്ങിനെ സംഭവവുമായി ബന്ധപ്പെട്ട് ഷൊർണൂർ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. മുംബൈയില്‍ നിന്ന് സുഹൃത്തുക്കൾക്ക് ഒപ്പം അഭിഷേക് ബാബു എന്നിവർ തൃശൂർ തൃപ്രയാറുള്ള സുഹൃത്തിൻ്റെ വീട്ടിലേക്ക് പോവുകയായിരുന്നു. രാത്രി യാത്രാമധ്യേ കൈയിലുണ്ടായിരുന്ന വെള്ളം തീർന്നപ്പോള്‍ യുവാക്കള്‍ പാൻട്രി കാറിലേക്ക് പോയി.
വെള്ളം വാങ്ങിയതിന് 200 രൂപ നല്‍കിയപ്പോള്‍, ചില്ലറയായി 15 രൂപ കൊണ്ടുവരാൻ പാൻട്രി കാർ മാനേജർ ആവശ്യപ്പെട്ടതോടെ ഇവർ തമ്മില്‍ വാക്കേറ്റമുണ്ടായി. തർക്കം അവസാനിപ്പിച്ച്‌ സീറ്റിലേക്ക് മടങ്ങിയപ്പോഴാണ് തർക്കത്തിനിടെ യുവാക്കളില്‍ ഒരാളുടെ കണ്ണടയും തൊപ്പിയും പാൻട്രി കാറില്‍ മറന്നുവെച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടത്.
കണ്ണടയും തൊപ്പിയുമെടുക്കാനായി യുവാക്കള്‍ വീണ്ടും പാൻട്രിയില്‍ ചെന്നെങ്കിലും ‘രാവിലെ തരാം’ എന്നായിരുന്നു ജീവനക്കാരുടെ മറുപടി. തുടർന്ന് വെള്ളിയാഴ്ച രാവിലെ 10 മണിയോടെ വീണ്ടും കണ്ണടയും തൊപ്പിയും ആവശ്യപ്പെട്ട് ചെന്നപ്പോഴാണ് പാൻട്രി കാർ ജീവനക്കാരനായ രാഗവേന്ദ്ര സിങ് ബക്കറ്റില്‍ തിളച്ച വെള്ളം എടുത്ത് അഭിഷേക് ബാബുവിൻ്റെ ശരീരത്തിലേക്ക് ഒഴിച്ചത്.
മുതുകിനും കാലിനും പൊള്ളലേറ്റ അഭിഷേക് ബാബുവിനെ സുഹൃത്തുക്കളും റെയില്‍വേ പോലീസും ചേർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂട്ടത്തിലുണ്ടായിരുന്ന മലയാളി സുഹൃത്ത് ഹാഷിഷ് റെയില്‍വേ പോലീസില്‍ വിവരം അറിയിച്ചതിനെ തുടർന്ന് ട്രെയിൻ തൃശൂർ എത്തിയപ്പോള്‍ പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025
Tags: breakingnewsDaily newsDaily updatesIndian railwayLive newsMalayalam newsNetravathi expressNews updatesprimemediaonlineRailway police
Previous Post

വിദ്യാർഥികൾക്കായി കെഎസ്ആർടിസിയുടെ സ്റ്റുഡന്റസ് ഡിജിറ്റൽ കൺസഷൻ കാർഡ് പദ്ധതി

Next Post

പോപ്പുലര്‍ ഫ്രണ്ടിന്റെ 67 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി; ഭീകരവാദ പ്രവർത്തനങ്ങൾക്കായി ഫണ്ട് സമാഹരിച്ചു.

Next Post
പോപ്പുലര്‍ ഫ്രണ്ടിന്റെ 67 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി; ഭീകരവാദ പ്രവർത്തനങ്ങൾക്കായി ഫണ്ട് സമാഹരിച്ചു.

പോപ്പുലര്‍ ഫ്രണ്ടിന്റെ 67 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി; ഭീകരവാദ പ്രവർത്തനങ്ങൾക്കായി ഫണ്ട് സമാഹരിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In