പത്തനംതിട്ട : കോയിപ്രം പഞ്ചായത്ത് പ്രസിഡന്റ് പി.സുജാത ബിജെപി പാർട്ടിയിൽ ചേര്‍ന്നു. പ്രസിഡന്റ് സ്ഥാനം രാജിവെച്ച ശേഷമാണ് പാർട്ടി മാറിയത്. ബിജെപി ജില്ലാ പ്രസിഡന്റ് വി.എ സൂരജ് മാലയിട്ട് സ്വീകരിച്ചു.
“നല്ല മനസോടുകൂടിയാണ് കോണ്‍ഗ്രസ് വിട്ടത്, മത്സരിക്കാന്‍ സീറ്റ് കിട്ടാത്തതിനാലല്ല മാറ്റം…മാറണമെന്ന് തോന്നി, വ്യക്തിപരമായ ഇഷ്ടം കൊണ്ട് തന്നെയാണ് മാറിയത്” – സുജാത പറഞ്ഞു.




