ഇന്നും സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ വർധനവ്. 1,360 രൂപ പവന് കൂടിയതോടെ ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 92,280 രൂപയായി. ഗ്രാമിന് 170 രൂപ കൂടി 11,535 രൂപയുമായി. കഴിഞ്ഞ കുറച്ച് നാളായി സ്വർണവില കൂടിയും കുറഞ്ഞുമാണ് നിൽക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണ്ണം രാജ്യത്ത് ഇറക്കുമതി ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണ്ണവിലയിൽ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ സ്വർണ്ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും സ്വർണ്ണവിലയെ സ്വാധീനിക്കും.




