സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഉയർന്ന് നിന്ന സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്. ഇന്നലെ ഒരു പവന് 92,280 രൂപ വിലയുണ്ടായിരുന്ന. എന്നാൽ, ഇന്ന് പവന് 520 രൂപ കുറഞ്ഞ് 91,760 രൂപയായി. ഒരു ഗ്രാമിന് 65യും കുറഞ്ഞു. ഇന്നലെ 11,535 രൂപയുണ്ടായിരുന്ന ഒരു ഗ്രാമിന്റെ വില ഇന്ന് 11,470 രൂപയായും കുറഞ്ഞു. അതേസമയം, വൈകുന്നേരം വില വർദ്ധിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

ഈ മാസം 13 നാണ് സ്വർണ്ണം അതിന്റെ ഏറ്റവും ഉയർന്ന നിലയിലെത്തിയത്. 94,320 രൂപയായിരുന്നു അന്ന് ഒരു പവന്‍റെ വില. നവംബർ 5 ലെ 89,080 രൂപ എന്ന വിലയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായി കണക്കാക്കുന്നത്. ലോകവിപണിയിൽ ഉണ്ടാകുന്ന ചാഞ്ചാട്ടങ്ങളാണ് ഇന്ത്യയിലെയും സ്വർണ വിലയെ സ്വാധീനിക്കുന്നത്.




