സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർധനവ്. ഇന്ന് പവന് 520 രൂപ വർധിച്ച് 94,200 രൂപയായി. ഗ്രാമിന് 65 രൂപയാണ് കൂടിയത്. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 93,680 രൂപയും ഒരു ഗ്രാമിന് 11,710 രൂപയുമായിരുന്നു വില. ഇതിൽ നിന്നാണ് ഇപ്പോൾ മാറ്റം ഉണ്ടായിരിക്കുന്നത്. നിലവിൽ ഒരു ഗ്രാമിന് 11,775 രൂപയാണ് വില. ഇന്നലെ വില കുറഞ്ഞത് വാങ്ങാൻ നിന്നവർക്ക് ചെറിയ ആശ്വാസവും പ്രതീക്ഷയും നൽകിയിരുന്നു. എന്നാൽ ഇതാണ് ഇന്ന് തകർന്നടിഞ്ഞത്.




