ലൈംഗിക പീഡന കേസിലെ പ്രതി രാഹുൽ മാങ്കൂട്ടത്തിലിനായി വല വിരിച്ച് കേരള പൊലീസ്. വിമാനത്താവളങ്ങളിൽ പ്രത്യേക അറിയിപ്പ് നൽകി. രാഹുൽ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് മുന്നറിയിപ്പ് നൽകിയത്. ലുക്ക് ഔട്ട് നോട്ടീസ് ഉടൻ പുറത്തിറക്കും. അതേസമയം അതിജീവിത മെഡിക്കൽ റെക്കോർഡ്സ് അന്വേഷണ സംഘത്തിന് കൈമാറി.
ഗർഭച്ഛിദ്രത്തിനുശേഷം അതിജീവിത വൈദ്യസഹായം തേടിയിരുന്നു. ഇതിന്റെ രേഖകളാണ് അന്വേഷണ സംഘത്തിന് കൈമാറിയത്. എ.സി.പി വി എസ് ദിനരാജാണ് കേസിൻ്റെ അന്വേഷണ ഉദ്യോഗസ്ഥൻ. ഡി സി പി ദീപക് ദിൻകറിനാണ് മേൽനോട്ട ചുമതല. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അതിൽ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ് പറഞ്ഞു. കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പുറത്ത് പറയാൻ സാധിക്കില്ല. സ്പെഷ്യൽ ടീം ഉടൻ തന്നെ സജ്ജമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, രാഹുൽ പാലക്കാട്ടെ രഹസ്യകേന്ദ്രത്തിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജില്ല വിട്ടുകഴിഞ്ഞാൽ അത് മുൻകൂർ ജാമ്യത്തെ ബാധിക്കുമെന്ന് നിയമോപദേശം ലഭിച്ചതുമായിട്ടാണ് വിവരം. എംഎൽഎയുടെ ഒൗദ്യോഗിക വാഹനം താമസിക്കുന്ന ഫ്ലാറ്റിൽ ഉണ്ട്. സുഹൃത്തിന്റെ വാഹനത്തിലേക്ക് മാറിയത് താമസ സ്ഥലത്തു നിന്നും ആണ്.




