• About
  • Advertise
  • Careers
  • Contact
Thursday, April 16, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Election

വോട്ട് ചെയ്യാൻ പോകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…!

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത്തവണ നോട്ട ഓപ്ഷൻ ഇല്ല.

admin by admin
December 8, 2025
in Election, Kerala, News, Politics, Special
0
വോട്ട് ചെയ്യാൻ പോകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…!
0
SHARES
55
VIEWS
Share on Facebook

തിരുവനന്തപുരം :- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ പോകുന്നവർ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍.

തിരിച്ചറിയല്‍ രേഖയുടെ പ്രാധാന്യം, ഒന്നിലധികം വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമനടപടികള്‍, വോട്ടെടുപ്പ് സമയം, പോളിംഗ് സ്റ്റേഷനിലെ നിയന്ത്രണങ്ങള്‍ എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങളാണ് പ്രധാനമായും നല്‍കിയിട്ടുള്ളത്.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

വോട്ടെടുപ്പ് സമയം :-
രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് സമയം.
വൈകുന്നേരം 6 മണിക്ക് പോളിംഗ് സ്റ്റേഷനുകളില്‍ എത്തിച്ചേർന്ന എല്ലാ വോട്ടർമാർക്കും വോട്ട് രേഖപ്പെടുത്താൻ അവസരം ലഭിക്കും.
സമയം അവസാനിക്കുമ്പോള്‍ ക്യൂവില്‍ നില്‍ക്കുന്നവർക്ക് പ്രിസൈഡിംഗ് ഓഫീസർ ഒപ്പിട്ട സ്ലിപ്പ് നല്‍കും. ഈ വോട്ടർമാർ വോട്ട് ചെയ്തു കഴിയുന്നത് വരെ വോട്ടെടുപ്പ് തുടരും.

നിയമപരമായ ശ്രദ്ധേയ കാര്യങ്ങള്‍ :-
ഒന്നിലധികം വോട്ട് കുറ്റകരം: ഒരാളുടെ പേര് ഒന്നിലധികം വോട്ടർപട്ടികകളിലോ ഒരേ പട്ടികയില്‍ ഒന്നിലധികം തവണയോ ഉണ്ടെങ്കില്‍ പോലും ഒരു വോട്ട് മാത്രമേ ചെയ്യാൻ പാടുള്ളൂ. ഒന്നിലധികം വോട്ട് ചെയ്യുന്നത് ശിക്ഷാർഹമാണ്.

ആള്‍മാറാട്ടം :- വോട്ടു ചെയ്യാൻ വരാത്തവരുടെയും മരണപ്പെട്ടവരുടെയും വോട്ടുകള്‍ ആള്‍മാറാട്ടത്തിലൂടെ രേഖപ്പെടുത്തുന്നത് ഗുരുതരമായ കുറ്റമാണ്.

ശിക്ഷ :- ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏർപ്പെടുന്നവർക്കെതിരെ ഭാരതീയ ന്യായസംഹിതയിലെ 174-ാം വകുപ്പ് പ്രകാരം ഒരു വർഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്നതാണ്.

NOTA സൗകര്യമില്ല : – തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് മെഷീനില്‍ (EVM) നോട്ട (NOTA – None of the Above) രേഖപ്പെടുത്താനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതല്ല. വിവിപാറ്റ് മെഷീനും ഇത്തവണ ഉപയോഗിക്കുന്നില്ല.

പോളിംഗ് സ്റ്റേഷനിലെ പ്രവേശനം :-
പോളിംഗ് സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിന് കർശന നിയന്ത്രണങ്ങളുണ്ട്. വോട്ട് ചെയ്യാൻ അർഹതയുള്ള വോട്ടർമാർ, പോളിംഗ് ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥി, ഇലക്ഷൻ ഏജന്റ്, ഒരു പോളിംഗ് ഏജന്റ്, തിരഞ്ഞെടുപ്പ് കമ്മീഷൻ ചുമതലപ്പെടുത്തിയവർ, ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ, നിരീക്ഷകർ, വോട്ടർക്കൊപ്പമുള്ള കൈക്കുഞ്ഞ്, പരസഹായം ആവശ്യമുള്ള വോട്ടറെ സഹായിക്കാൻ അനുവദിക്കപ്പെട്ട പ്രായപൂർത്തിയായ വ്യക്തി എന്നിവർക്ക് മാത്രമേ പ്രവേശനമുള്ളൂ. പ്രിസൈഡിംഗ് ഓഫീസർക്കാണ് ഇത് സംബന്ധിച്ച്‌ പൂർണ്ണ അധികാരവും ഉത്തരവാദിത്തവും.

വോട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കാൻ
തിരിച്ചറിയല്‍ രേഖ :- പോളിംഗ് ബൂത്തില്‍ പ്രവേശിക്കുമ്പോള്‍ നിർബന്ധമായും തിരിച്ചറിയല്‍ രേഖ കരുതണം.

നടപടിക്രമം : – പോളിംഗ് ഉദ്യോഗസ്ഥർ നിങ്ങളുടെ തിരിച്ചറിയല്‍ രേഖയും വോട്ടർ പട്ടികയിലെ വിവരങ്ങളും പരിശോധിച്ച്‌, കൈവിരലില്‍ മഷി പുരട്ടി, വോട്ട് രജിസ്റ്ററില്‍ ഒപ്പും/വിരലടയാളവും രേഖപ്പെടുത്തി വോട്ടിംഗ് സ്ലിപ്പ് നല്‍കും.

ബീപ് ശബ്ദം : – വോട്ടിംഗ് കമ്ബാർട്ടുമെന്റില്‍ പ്രവേശിച്ച്‌, ബാലറ്റ് യൂണിറ്റിലെ പച്ച ലൈറ്റ് തെളിഞ്ഞു നില്‍ക്കുന്നത് ഉറപ്പാക്കണം. സ്ഥാനാർത്ഥിയുടെ ചിഹ്നത്തിന് നേരെയുള്ള ബട്ടണില്‍ വിരല്‍ അമർത്തിയാല്‍ ദീർഘമായ ‘ബീപ്’ ശബ്ദം കേള്‍ക്കുകയും വോട്ട് രേഖപ്പെടുത്തല്‍ പൂർണ്ണമാവുകയും ചെയ്യും. ഈ ബീപ് ശബ്ദം ഉറപ്പാക്കിയ ശേഷം മാത്രമേ വോട്ടർ മടങ്ങാവൂ.

Tags: breakingnewsDaily newsDaily updateselectionKerala local body election 2025Live newsNews todayNews updatesprimemediaonlineToday updates
Previous Post

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 09_December_2025

Next Post

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 10_December_2025

Next Post
ഇന്നത്തെ നക്ഷത്രഫലം : Horoscope Today, January 15, 2025

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 10_December_2025

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In