തിരുവനന്തപുരം :- സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 31ന് ബാറുകളുടെ പ്രവര്‍ത്തന സമയം ഒരു മണിക്കൂര്‍ നീട്ടി സര്‍ക്കാര്‍ ഉത്തരവ്. ആയതിനാൽ ഇന്ന് രാത്രി 12 വരെ ബാറുകള്‍ പ്രവര്‍ത്തിക്കും. സാധാരണയായി ബാറുകളുടെ പ്രവര്‍ത്തന സമയം രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ്. ബാര്‍ ഹോട്ടല്‍ ഉടമകളുടെ ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ ഒരു മണിക്കൂര്‍ നീട്ടി ഉത്തരവ് ഇറക്കിയത്. ക്രമസമാധാന സാഹചര്യം പരിഗണിക്കുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.




