ഡൽഹി :- ഡൽഹിയിൽ പ്രണയബന്ധത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഗർഭിണിയായ യുവതിയെ കാമുകൻ കുത്തിക്കൊലപ്പെടുത്തി. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ യുവതിയുടെ ഭർത്താവ് കാമുകനെ അതേ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. ശാലിനി (22) എന്ന യുവതിയും കാമുകൻ ശൈലേന്ദ്ര എന്ന ആശുവും (34) ആണ് മരിച്ചത്. ശാലിനിയുടെ ഭർത്താവ് ആകാശിന് (23) കുത്തേൽക്കുകയും ഗുരുതര പരിക്കുകളോടെ ചികിത്സയിൽ കഴിയുകയുമാണ്. യുവതിയുടെ സഹോദരനാണ് മൂവരെയും ആശുപത്രിയിലെത്തിച്ചത്.





