കോട്ടയം :- സിനിമ കണ്ട പ്രേരണയിൽ കൊലപാതകം ചെയ്ത കുറ്റവാളികളുടെ കഥ നമ്മൾ ധാരാളം കേട്ടിട്ടുണ്ട്.. എന്നാൽ ഇന്ന് ഇതാ കോട്ടയത്ത് മറ്റൊരു കൊലപാതകം കൂടി നടന്നിരിക്കുന്നു. അതും ദൃശ്യം മോഡൽ. കോട്ടയം അയർക്കുന്നം ഇളപ്പാനിയിലാണ് സംഭവം നടന്നത്. സംഭവത്തിൽ ബംഗാൾ സ്വദേശി സോണി അയർക്കുന്നം പൊലിസിൻ്റെ പിടിയിൽ.
ഭാര്യയെ കൊലപ്പെടുത്തി നിർമ്മാണം നടക്കുന്ന വീടിനുള്ളിൽ കുഴിച്ചിട്ടതാണെന്ന് പ്രതി പോലീസിന് മൊഴി നൽകി. ഭാര്യ അൽപ്പനയെ കാണാനില്ലെന്ന് കാണിച്ച് പ്രതി പൊലീസിൽ നേരത്തെ പരാതി നൽകിയിരുന്നു. നിർമ്മാണം നടക്കുന്ന വീടിനുള്ളിൽ കുഴിച്ചിട്ടാൽ പിടിക്കപ്പെടില്ല എന്ന വിശ്വാസത്തിൽ ആണോ പ്രതി ഇത് ചെയ്തതെന്ന് അറിയില്ല. ഏന്തായാലും സംഭവത്തിൽ ദ്വിഭാഷിയുടെ സഹായത്തോടെ പ്രതിയെ പൊലീസ് ചോദ്യം ചെയ്യൽ തുടരുകയാണ്.




