സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ആശ്വാസം. കഴിഞ്ഞ ദിവസങ്ങളായി കുതിച്ചു കയറിയ സ്വർണ്ണവിലയിൽ വൻ ഇടിവ്. ഒരു ഗ്രാം സ്വർണത്തിന് 105 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു പവന് 840 രൂപ കുറഞ്ഞിട്ടുണ്ട്. ഇതോടെ പവന് 91,280 രൂപയായി കുറഞ്ഞു. 92,120 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ലോകവിപണിയിൽ പൊന്നിന്റെ വിലയിൽ ഇടിവ് വന്നതാണ് ഇന്ത്യയിലും വില കുറയാൻ കാരണമായത്.

സ്വര്‍ണ്ണവില ഇനിയും കുറയുമെന്നാണ് ആളുകളുടെ പ്രതീക്ഷ.
രൂപക്കെതിരെ ഡോളർ മൂല്യമുയർന്നതും യുഎസ് – ചൈന വ്യാപാര ചർച്ചകൾ പുരോഗമിക്കുന്നതും സ്വർണ്ണവിലയിൽ അനുകൂല സാഹചര്യം ഒരുക്കുന്നുണ്ട്. അതേസമയം, ഒരു ദിവസം തന്നെ രണ്ട് തവണ വിലയിൽ മാറ്റം വരുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ ആശങ്ക പൂർണമായും ഒഴിഞ്ഞിട്ടില്ല




