ദിവസങ്ങളായി റെക്കോര്‍ഡുകള്‍ പുതുക്കുന്ന സ്വര്‍ണ്ണ വില ഇന്നും വര്‍ധിച്ചു. ഇന്ന് ഒരു പവന് 400 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 94,520 രൂപയായി. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 11,815 രൂപയായി. ഇന്നലെ സ്വര്‍ണ്ണ വില മൂന്ന് തവണയാണ് മാറിയിരുന്നത്. രാവിലെ വര്‍ധിക്കുകയും ഉച്ചയ്ക്ക് കുറയുകയും വൈകിട്ട് വീണ്ടും വര്‍ധിക്കുകയുമായിരുന്നു.
സ്വര്‍ണ്ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത്.




