സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർധനവ്. പവന് 880 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ ഇന്ന് പവന് 90,360 രൂപയായി. ഒരു ഗ്രാമിന് 110 രൂപ വർധിച്ച് 11,295 രൂപയായി. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 89,480 രൂപ ആയിരുന്നു. ഒരു ഗ്രാമിൻ്റെ വില 11,185 രൂപയും ആയിരുന്നു. ഈ മാസം ഏറ്റവും കൂടുതല്‍ സ്വരണ്ണവില രേഖപ്പെടുത്തിയത് ഇന്നാണ്. ഈ മാസത്തില്‍ ഏറ്റവും കുറവ് വില രേഖപ്പെടുത്തിയത് ഇക്കഴിഞ്ഞ അഞ്ചാം തീയതിയിലുമായിരുന്നു. 89,080 രൂപയായിരുന്നു അന്നത്തെ വില.

അതേസമയം, സ്വരണ്ണത്തിൻ്റെ വില ഈ വര്‍ഷം ഒരു ലക്ഷം കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ഒക്ടോബര്‍ മാസമാണ് ഒരു പവന് ഏറ്റവും കൂടുതല്‍ വില രേഖപ്പെടുത്തിയത്. അന്ന് ഒരു പവൻ്റെ വില 97,000 കവിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ കുറച്ച് ദിവസങ്ങളായി സ്വരണ്ണത്തിൻ്റെ വില കൂടിയും കുറഞ്ഞും നില്‍ക്കുകയാണ്.




