1280 രൂപയാണ് ഇന്ന് ഒരു പവന് വില കുറഞ്ഞത്. ഇതോടുകൂടി ഒരു പവൻ്റെ വില 90,680 രൂപയായി. ഇന്നലെ ഒരു പവൻ്റെ വില 91,960 രൂപയായിരുന്നു. ഇന്ന് ഒരു ഗ്രാമിൻ്റെ വില 11,335 രൂപയാണ്. ഇന്നലെ 11,455 രൂപയായിരുന്നു ഒരു ഗ്രാമിൻ്റെ വില. 120 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണ്ണത്തിൻ്റെ വില കൂടിയും കുറഞ്ഞുമാണ്.
ഈ മാസത്തില്‍ സ്വർണ്ണവിലയില്‍ വര്‍ധനവുണ്ടായത് ഇക്കഴിഞ്ഞ 13ന് ആയിരുന്നു. 94,320 രൂപയായിരുന്നു അന്നത്തെ ഒരു പവൻ സ്വർണ്ണത്തിൻ്റെ വില. പിന്നീട് സ്വർണ്ണത്തിൻ്റെ വില കുറയുകയാണ് ചെയ്തത്.

അതേസമയം, ഒരു പവൻ സ്വർണ്ണത്തിൻ്റെ വില ഈ വര്‍ഷം ഒരു ലക്ഷം കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. നേരത്തെ ഒക്ടോബര്‍ 21ന് ആണ് ഒരു പവൻ സ്വര്‍ണ്ണത്തിന് 97,000 രൂപ കടക്കുന്നത്.




