ഇന്നലത്തെ സ്വർണ്ണവില ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 1,360 രൂപ വർധനവോടെ 92,280 രൂപയിലേക്കെത്തിയിരുന്നു വില. ഗ്രാമിനും ഇന്നലത്തെ നിരക്കായ 11,535 രൂപ തന്നെ തുടരുന്നു. കഴിഞ്ഞ കുറച്ച് കാലമായി സ്വർണ്ണവില കൂടിയും കുറഞ്ഞുമാണ് നിൽക്കുന്നത്.
സ്വര്‍ണ്ണവിലയില്‍ ലോക വിപണിയിലെ മാറ്റങ്ങള്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലും പ്രതിഫലിക്കും. ഡോളറിന്റെ മൂല്യത്തിലെ ഏറ്റക്കുറച്ചിലുകള്‍ അന്താരാഷ്ട്ര വിപണിയില്‍ അലയടിക്കും. ഇത് ഇന്ത്യന്‍ മാര്‍ക്കറ്റിലും അലയൊലികള്‍ സൃഷ്ടിക്കും.

തങ്കത്തെ സുരക്ഷിത നിക്ഷേപമായാണ് ആളുകള്‍ കാണുന്നത്. വാങ്ങി, സൂക്ഷിച്ച് വില ഉയരുമ്പോള്‍ വില്‍ക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനോ അവര്‍ താത്പര്യപ്പെടുന്നു. ഇതെല്ലാം സ്വര്‍ണ്ണാഭരണങ്ങളുടെ ആവശ്യകതയും നിരക്കും വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്




