സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വില പവന് 1000 രൂപ വർധിച്ച് 95, 200 രൂപയായി . പവന് 824 രൂപയും, ഗ്രാമിന് 125 രൂപയുമാണ് ഇന്ന് കൂടിയത്. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 94,200 രൂപയും ഒരു ഗ്രാമിന് 11,775 രൂപയുമായിരുന്നു വില. ഈ മാസത്തെ സ്വർണ്ണ വിലയിലുണ്ടായ ഏറ്റവും വലിയ കുതിച്ചു ചാട്ടമാണിത് ഇന്നുണ്ടായത്.
നിലവിൽ ഒരു ഗ്രാമിന് 11,900 രൂപയാണ് വില. സ്വർണ്ണ വിലയിലുണ്ടായ ഈ വർധന ഇന്ന് സ്വർണ്ണം വാങ്ങാൻ ഇരുന്നവർക്ക് കടുത്ത തിരിച്ചടിയാണ്. ഈ മാസം ഗ്രാമിന് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് നവംബർ 5-നാണ്.

സ്വർണ്ണത്തിന്റെ വില ഈ വരർഷം അവസാനിക്കുന്നതിനു മുൻപ് തന്നെ ഒരു ലക്ഷം കടക്കുമെന്ന് ആശങ്ക ഉയർത്തുന്നതാണ് ഇന്നുണ്ടായ ഈ വർധന. സ്വർണ്ണ വിലയിലുണ്ടായ ഈ മാസത്തെ ഏറ്റവും വലിയ ഉയർന്ന വില രേഖപെടുത്തിയിരിക്കുന്നത് ഇന്നാണ്.




