തൃശൂർ :- കോടന്നൂരിൽ പൊലീസുകാരനെ 20 അംഗ സംഘം ആക്രമിച്ചു. ഒല്ലൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ റെനീഷിനു നേരെയാണ് ആക്രമണമുണ്ടായത്. റെനീഷിന് മാരകമായി പരിക്കേറ്റിട്ടുണ്ട് കവിളെല്ല് പൊട്ടി. മൂക്ക് തകർന്നു. പരിക്കേറ്റ ഉദ്യോഗസ്ഥൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കലുങ്കിലിരുന്ന ആൺകുട്ടികളുടെ ചിത്രമെടുത്തതിനെ ചൊല്ലി തർക്കമുണ്ടാവുകയും പിന്നീട് കൂടുതൽ പേർ എത്തി പൊലീസ് ഉദ്യോഗസ്ഥനെ മർദിക്കുകയുമായിരുന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന 20 പേർക്കെതിരെ ചേർപ്പ് പൊലീസ് കേസെടുത്തു.