തിരുവനന്തപുരം :- ഇന്ന് ചില സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു.
തുലാവർഷത്തിനു മുന്നോടിയായി ചക്രവാതച്ചുഴിയും ന്യൂനമർദപാത്തിയും രൂപപ്പെടുന്നതിനു പുറമേ, കാറ്റിന്റെ അനുകൂലസാഹചര്യവും വേണം. അതേസമയം, അറബിക്കടലിൽ ലക്ഷദ്വീപ് പ്രദേശങ്ങൾക്കു മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതായി കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഇതിന്റെ സ്വാധീനത്താൽ കേരളം, തെക്കൻ കർണാടക തീരങ്ങൾക്കു സമീപമുള്ള ലക്ഷദ്വീപ് പ്രദേശങ്ങളിൽ ന്യൂനമർദമേഖല ഞായറാഴ്ചയോടെ രൂപപ്പെടാൻ സാധ്യതയുണ്ട്.




