ശ്രീനഗർ : ജമ്മു കശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരുടെ ശ്രമം സൈന്യം തടഞ്ഞു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചു. കുപ്‌വാരയിലാണ് ഏറ്റുമുട്ടൽ നടന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം ഓപ്പറേഷൻ നടത്തിയത്. തിരച്ചിലിനിടെ സൈന്യത്തിനുനേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിഞ്ഞിരുപ്പുണ്ടോ എന്ന് തിരച്ചിൽ തുടരുകയാണ്. ഇതിനു മുമ്പ് ഒക്ടോബർ 14നും രഹസ്യവിവരത്തെ തുടർന്നുണ്ടായ ഏറ്റുമുട്ടലിലും 2 ഭീകരവാദികൾ കൊല്ലപ്പെട്ടിരുന്നു.




