തൃശൂർ :- കൊടുങ്ങല്ലൂർ എം ഇ എസ് കോളേജില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ അക്രമത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരൻ അക്രമത്തിന് ആഹ്വാനം ചെയ്യുന്ന വീഡിയോ കോൾ ദൃശ്യങ്ങള്‍ പുറത്ത്. വീഡിയോ കോള്‍ വിളിച്ച് തൃശൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരോട് അക്രമത്തിന് നിർദേശിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്.
കൊടുങ്ങല്ലൂർ എം ഇ എസ് കോളേജില്‍ എസ് എഫ് ഐ യൂണിറ്റ് പ്രസിഡണ്ട് അടക്കം നിരവധി വിദ്യാർത്ഥികള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു. പുറത്തുനിന്നെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിദ്യാർത്ഥികളെ ഇരുമ്പ് വടികൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു.
കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ് എഫ് ഐ മുഴുവന്‍ സീറ്റിലും വിജയിച്ചതിന് പിന്നാലെ കെ എസ് യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി അക്രമം അഴിച്ചു വിടുകയായിരുന്നു.




