ഇടുക്കി :- കട്ടപ്പന നഗരസഭാ പരിധിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെയും വിമത സ്ഥാനാര്‍ഥിയുടെയും പ്രവർത്തകർ തമ്മിൽ അടിപിടിയുണ്ടായി.

ആറാംവാര്‍ഡ് വെട്ടിക്കുഴക്കവലയിലാണ് സംഭവം. വിമതസ്ഥാനാര്‍ഥിയായ റിന്റൊ സെബാസ്റ്റ്യനുള്‍പ്പെടെ മര്‍ദനമേറ്റു. മുന്‍ നഗരസഭാധ്യക്ഷയായ ഷൈനി സണ്ണി ചെറിയാനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വീട് കയറുന്നതിനിടെ ഇരുപക്ഷവും തമ്മില്‍ വാക്കേറ്റവും അസഭ്യവര്‍ഷവുമുണ്ടായി. തുടര്‍ന്ന് അടിപിടിയിൽ കലാശിക്കുകയായിരുന്നു.




