മുംബൈ :- കേരള മുഖ്യമന്ത്രിയുടെ അതിദാരിദ്ര്യ നിർമാർജനവുമായി ബന്ധപ്പെട്ടു പ്രഖ്യാപനത്തെ പ്രശംസിച്ചു ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവുത്ത്. പാർട്ടി മുഖപത്രമായ സാമ്നയിലെ ലേഖനത്തിലാണിത്. ഇന്ത്യ മഹാരാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് ഇത്തരത്തിൽ പ്രഖ്യാപിക്കാൻ കഴിയുമോയെന്ന് അദ്ദേഹം വെല്ലുവിളിച്ചു.
ദാരിദ്ര്യനിർമാർജനം യാഥാർഥ്യമാക്കാൻ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആയിട്ടില്ല. കേരളം സ്വന്തം നിലയ്ക്കു പല പദ്ധതികളും ആവിഷ്കരിച്ചു നടപ്പാക്കുമ്പോൾ അവർ കേന്ദ്രത്തിനു മുന്നിൽ കൈനീട്ടുന്നു. തൊഴിൽരഹിത അഭ്യസ്ഥ വിദ്യരോട് പക്കാവട പൊരിച്ചു വിൽക്കാനും റീലുകൾ ഉണ്ടാക്കി പണമുണ്ടാക്കാനും ആവശ്യപ്പെടുക, ദരിദ്രരുടെ വീടുകൾ തകർക്കുക, എന്നിവയാണു ബിജെപിയുടെ പദ്ധതികളെന്നു ലേഖനത്തിൽ റാവുത്ത് പരിഹസിച്ചു.




