കോട്ടയം :- ജില്ലയിൽ ഇന്ന് (30.11.2025) മണർകാട്, പാലാ, കല്ലറ, കടുത്തുരുത്തി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ വിശദമായി
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വല്യൂഴം ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങും.
പാലാ 110 kv സബ്‌സ്റ്റേഷനിൽ maintainance വർക്ക് നടക്കുന്നതിനാൽ പാലാ ഇലക്‌ട്രിക്കൽ സെക്ഷൻ പരിധിയിൽ രാവിലെ 7:30 മുതൽ വൈകിട്ട് 5:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കടുത്തുരുത്തി സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കടുത്തുരുത്തി ടൗൺ, ആയാംകുടി എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 7 മുതൽ ഉച്ചക്ക് 1 മണി വരെ വൈദ്യുതി മുടങ്ങും.
കല്ലറ സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കല്ലറ ടൗൺ, പുത്തൻപള്ളി, വെച്ചൂർ എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 7 മുതൽ ഉച്ചക്ക് 1 മണി വരെ വൈദ്യുതി മുടങ്ങും.




