തിരുവനന്തപുരം :- കഴക്കൂട്ടത്ത് ഇന്നു പുലർച്ചെ രണ്ടുമണിക്ക് ഐടി ജീവനക്കാരിയെ ഹോസ്റ്റൽ മുറിയിൽ കയറി ബലാത്സംഗം ചെയ്തു. 25കാരിയായ യുവതി ഹോസ്റ്റൽ മുറിയിൽ ഉറങ്ങുമ്പോഴായിരുന്നു മുറിയുടെ വാതിൽ തള്ളിത്തുറന്ന് അകത്തുകയറിയ പ്രതി ബലാത്സംഗം ചെയ്തത്. യുവതി ഞെട്ടി ഉണർന്ന് ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു.
കഴക്കൂട്ടം പോലീസിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി. ആരാണ് തന്നെ ഉപദ്രവിച്ചതെന്ന് അറിയില്ല എന്നാണ് പോലീസിന് യുവതി നൽകിയ മൊഴി.




