ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പിടിയിലായ എ പത്മകുമാറിന്‍റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ഈ മാസം 12ന് വിജിലൻസ് കോടതി വിധി പറയും. പത്മകുമാറിനെ എസ്.ഐ.ടി ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. ദ്വാരപാലക ശില്പ കേസിൽ ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിൽ വിട്ടത്. കൊല്ലം വിജിലൻസ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്.
ശബരിമല സ്വർണ്ണ കൊള്ളക്കേസിലെ മറ്റൊരു പ്രതിയായ ദേവസ്വം മുൻ കമ്മീഷണർ എൻ വാസുവിനെ 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തു. റിമാൻഡ് കാലാവധി തീർന്നതിനെ തുടർന്ന് ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. സുധീഷ് കുമാറിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായിട്ടുണ്ട്. ഇതിന്‍റെ കോടതി വിധിയും 12 ന് പറയും.




