കോട്ടയം : സീരിയല്‍ താരം സിദ്ധാർഥ് ഓടിച്ച വാഹനം കാൽനട യാത്രക്കാരനെ ഇടിച്ച് അപകടത്തിൽപ്പെട്ടു. അപകടം കണ്ട് രക്ഷാപ്രവർത്തനത്തിന് എത്തിയ നാട്ടുകാരെയും തടയാൻ എത്തിയ പൊലീസിനെയും താരം ആക്രമിച്ചതായും പരാതി. ഒടുവിൽ പൊലീസ് ബലംപ്രയോഗിച്ചാണ് സിദ്ധാർഥിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ചിങ്ങവനം പൊലീസ് ഇയാളെ വൈദ്യ പരിശോധനക്ക്
ഹാജരാക്കി. ഇന്നലെ വൈകിട്ട് എട്ടരയോടെ എം സി റോഡിൽ ചിങ്ങവനം പൊലീസ് സ്റ്റേഷൻ പരിധിയിൽ നാട്ടകം കോളജ് ജംങ്ഷനിൽ ആയിരുന്നു സംഭവം. കോട്ടയം ഭാഗത്തുനിന്ന് എത്തിയ സിദ്ധാർഥ് ഓടിച്ച കാർ നിയന്ത്രണം വിട്ട് കാൽനടയാത്രക്കാരനെ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാൽ നട യാത്രക്കാരൻ റോഡിൽ വീണു. ഓടി കൂടിയ നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ഇയാൾ ഇ അവരുമായി വാക്ക് തർക്കത്തിലും കയ്യേറ്റത്തിലും ഏർപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘവുമായി വാക്ക് തർക്കവും കയ്യേറ്റവും ഉണ്ടായതായി നാട്ടുകാർ പറയുന്നു.




