കോട്ടയം : കോട്ടയം ജില്ലയിൽ ഇന്ന് ഒക്ടോബർ 25 ശനിയാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും :-
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മലകുന്നം, മക്രോണി ജംഗ്ഷൻ, തെക്കേപ്പടി ട്രാൻസ്ഫർമറുകളിൽ രാവിലെ 9:30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ കീഴിലുള്ള മുപ്പായിക്കാട്,കുറ്റിക്കാട്ട്, കെ യു നഗർ ,നാല്കവല,കുന്നത്തുകടവ് , എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:30 മുതൽ വൈകുന്നേരം 6.00 മണി വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷന് കീഴൽ കെ എസ് ആർ ടി സി, ചാമക്കാല, പുളിമൂട്ടിൽ, മൂന്നാനി, ചെത്തിമറ്റം, കുളംകണ്ടം, റോട്ടറി ക്ലബ്, കരുണ എന്നീ ഭാഗങ്ങളിൽ രാത്രി 8.00 മുതൽ ഒക്ടോബർ 26 ഞായറാഴ്ച രാവിലെ 6.00 വരെ വൈദ്യുതി മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ആലിപ്പുഴ, മുറിയാങ്കൽപ്പടി ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വല്യൂഴം ട്രാൻസ്ഫോമറിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷൻ കീഴിലുള്ള പമ്പൂർകവല ട്രാൻസ്ഫോർമറിൽ രാവിലെ 9:30 മുതൽ ഉച്ചക്ക് 1 മണി വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന അരമന , കല്ലുകടവ് , പെരുംതുരുത്തി , ആവീസ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെയും പഞ്ചായത്തുപ്പടി , കുന്നുംപുറം , പള്ളിപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ,ഉണ്ടകുരിശ്, കൈതമറ്റം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5:00 മണി വരെയും വെരൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചകിരി ,എണ്ണക്കാച്ചിറ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും പൊൻപുഴ , റൈസിംഗ്സൺ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.




