ഗാന്ധിനഗർ :- ഇന്ത്യയിലാകെ തീവ്രവാദ സംഘടനയായ ഐഎസുമായി ചേർന്ന് സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ട മൂന്നു പേർ ഗുജറാത്തിൽ തീവ്രവാദ വിരുദ്ധ സേനയുടെ (എടിഎസ്) പിടിയിലായി. ആസാദ്, ഡോ. അഹമ്മദ് മുഹിയുദ്ദീൻ സെയ്ദ്, മുഹമ്മദ് സുഹെൽ എന്നിവരാണ് പിടിയിലായത്. ഒരു വർഷമായി മൂവരും എടിഎസ് നിരീക്ഷണത്തിലായിരുന്നു ആയുധങ്ങൾ വിതരണം ചെയ്യുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ മൂന്ന് പ്രതികളും രണ്ട് വ്യത്യസ്ത സംഘങ്ങളുമായി ബന്ധപ്പെട്ടവരാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങൾ നടത്താൻ ഇവർ പദ്ധതിയിട്ടു. ഗുജറാത്തിലേക്ക് ആയുധങ്ങൾ കൈമാറ്റം ചെയ്യാനാണ് പിടിയിലായവർ വന്നതെന്ന് എടിഎസ് പ്രസ്താവനയിൽ പറഞ്ഞു. ഇവർ ആക്രമണം നടത്താൻ ഉദ്ദേശിച്ചിരുന്ന സ്ഥലങ്ങൾ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട് –എടിഎസ് വ്യക്തമാക്കി. പാക്കിസ്ഥാനി ഇടനിലക്കാരുമായി ബന്ധമുള്ള സംഘാംഗമായ ഒരു സ്ത്രീയും ബെംഗളൂരുവില്‍ നിന്ന് അറസ്റ്റിലായിരുന്നു. കഴിഞ്ഞ ജൂലൈയിൽ അൽ–ഖ്വയ്ദയുമായി ബന്ധമുള്ള അഞ്ചുപേരെ ഗുജറാത്ത് എടിഎസ് പിടികൂടിയിരുന്നു.




