തിരുവനന്തപുരം :- സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ കുത്തനെ ഇടിഞ്ഞവില ഇന്ന് ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 11,500 രൂപയും, പവൻ 280 രൂപ ഉയർന്ന് 92,000 രൂപയുമായി. ഈയാഴ്ചയുടെ തുടക്കത്തിൽ പവൻ എക്കാലത്തെയും റെക്കോർഡായ 97,360 രൂപയിലും ഗ്രാം 12,170 രൂപയിലും എത്തിയിരുന്നു.




