കൊച്ചി :- കൊച്ചിയിൽ 2 പേരേ 22 ഗ്രാം എംഡിഎംഎയുമായി ഡാൻസാഫ് ടീം പിടികൂടി. ഉനൈസ്, കല്യാണി എന്നിവരെയാണ് ഇൻഫോപാർക്ക് സ്റ്റേഷൻ പരിധിയിൽ നിന്ന് പിടികൂടിയത്. ഉനൈസ് ലഹരിക്കേസുകളിൽ മുൻപും പ്രതിയാണ്. സിനിമ പ്രമോഷൻ മേഖലയിലാണ് കല്യാണി പ്രവർത്തിക്കുന്നതെന്നും പോലീസ് പറഞ്ഞു.
ഡാന്‍സാഫ് ടീം രഹസ്യ വിവരത്തിന്‍റ അടിസ്ഥാനത്തിൽ ഇവര്‍ താമസിച്ച ഹോട്ടലില്‍ പരിശോധന നടത്തുകയായിരുന്നു. 22 ഗ്രാം എംഡിഎംഎ, ത്രാസ്, ലഹരി ഉപയോഗിക്കാനുള്ള ഫ്യൂമിങ് പൈപ്പുകൾ എന്നിവ ഇവരുടെ മുറിയില്‍ നിന്ന് കണ്ടെത്തി.
സംഭവത്തിൽ മറ്റാരെങ്കിലും പങ്കാളികളാണോ എന്നും, ഇതിൻ്റെ ഉറവിടം എവിടുന്ന് ആണെന്നും പോലിസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.




