• About
  • Advertise
  • Careers
  • Contact
Thursday, April 16, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Kerala

കോട്ടയത്ത് വിവിധ ബാങ്കുകളിൽ അവകാശികളെ കാത്ത് 138 കോടി രൂപ; തിരിച്ചു നല്‍കാൻ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും.

admin by admin
October 28, 2025
in Kerala, News, Special
0
കോട്ടയത്ത് വിവിധ ബാങ്കുകളിൽ അവകാശികളെ കാത്ത് 138 കോടി രൂപ; തിരിച്ചു നല്‍കാൻ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും.
0
SHARES
4
VIEWS
Share on Facebook

കോട്ടയം :- 138 കോടി രൂപയുടെ നിക്ഷേപം കോട്ടയം ജില്ലയിലെ വിവിധ ബാങ്കുകളിൽ അവകാശികളില്ലാതെ ശേഷിക്കുന്നുണ്ട്. ജില്ലയിൽ ഇത്തരത്തിൽ 5.07 ലക്ഷം അക്കൗണ്ടുകളാണുള്ളത്. ഇത്തരം നിക്ഷേപങ്ങള്‍ അക്കൗണ്ട് ഉടമയ്ക്കോ അവകാശികൾക്കോ തിരിച്ചു നൽകുന്നതിനായി നിങ്ങളുടെ പണം നിങ്ങളുടെ അവകാശം എന്ന പേരില്‍ രാജ്യവ്യാപകമായി നടത്തുന്ന പരിപാടിയുടെ ഭാഗമായ പ്രത്യേക ക്യാമ്പ് നവംബര്‍ മൂന്നിന് കോട്ടയത്ത് സംഘടിപ്പിക്കും. എല്ലാ ബാങ്കുകളുടെയും സഹകരണത്തോടെ ലീഡ് ബാങ്കിന്‍റെ നേതൃത്തില്‍ നടത്തുന്ന ജില്ലാതല ക്യാമ്പിൻ്റെ ഉദ്ഘാടനം രാവിലെ 10.30ന് കോട്ടയം ശാസ്ത്രി റോഡിലെ സെന്‍റ് ജോസഫ് കത്തീഡ്രല്‍ ഹാളിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ നിർവഹിക്കും. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അധ്യക്ഷത വഹിക്കും.

നിക്ഷേപകർ വിദേശത്ത് പോകുക, മരിച്ചു പോകുക തുടങ്ങിയ കാരണങ്ങളാല്‍ അക്കൗണ്ടുകളിൽ ഇടപാടുകള്‍ മുടങ്ങാറുണ്ട്. ചിലരുടെ അനന്തരാവകാശികള്‍ക്കും അക്കൗണ്ടിനെക്കുറിച്ച് അറിവുണ്ടാവില്ല.
പത്തു വർഷത്തിലേറെയായി ഒരു ഇടപാടുപോലും നടക്കാത്ത അക്കൗണ്ടുകളാണ് അവകാശികളില്ലാത്ത അക്കൗണ്ടായി പരിഗണിക്കുക. ഇത്തരം അക്കൗണ്ടുകള്‍ റിസര്‍വ് ബാങ്കിന്‍റെ നിയന്ത്രണത്തിലാണ്. 1.82 ലക്ഷം കോടി രൂപയാണ് രാജ്യവ്യാപകമായി ഇത്തരത്തിൽ അവകാശികളില്ലാതെ ബാങ്ക് അക്കൗണ്ടുകളിലുള്ളത്.
അവകാശികളില്ലാത്ത നിക്ഷേപങ്ങളെക്കുറിച്ച് ബാങ്ക് രേഖകൾ പ്രകാരമുള്ള വിലാസത്തിൽ അന്വേഷണം നടത്തുകയും അറിയിപ്പു നൽകുകയും ചെയ്യാറുണ്ട്. ഈ നടപടിയും സാധ്യമാകാത്ത അക്കൗണ്ടുകളിലെ പണം നല്‍കുന്നതിനായാണ് ക്യാമ്പ് നടത്തുന്നത്. ഇത്തരം നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ക്യാമ്പിൽ നിന്ന് അറിയാനാകുമെന്ന് ലീഡ് ബാങ്ക് ജില്ലാ മാനേജർ രാജു ഫിലിപ്പ് പറഞ്ഞു. നിക്ഷേപത്തിന്‍റെ അവകാശികളാണെന്ന് തെളിയിക്കുന്ന രേഖകൾ ഉണ്ടായിരിക്കണം. തുക തിരികെ ലഭിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അവകാശികളാണെന്ന് ബോധ്യമായാല്‍ ക്യാമ്പിൽ ലഭിക്കും. ക്യാമ്പിന് ശേഷമുള്ള തുടര്‍ നടപടികള്‍ക്കായി സഹായ കേന്ദ്രങ്ങള്‍ എല്ലാ ബാങ്കുകളിലും പ്രവര്‍ത്തിക്കും.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025
Tags: bankbreakingnewsDaily newsDaily updatesLive newsMalayalam newsNews todayNews updatesprimemediaonlineToday news
Previous Post

അഞ്ച് രൂപയ്ക്ക് ഒരു കിലോ പഞ്ചസാരയോ!!! 50 വർഷം പൂർത്തിയാകുന്ന വേളയില്‍ ഉപഭോക്താക്കൾക്ക് വമ്പൻ ഓഫറുകളുമായി സപ്ലൈകോ

Next Post

ഏറ്റുമാനൂരിൽ വിനോദ സഞ്ചാരികള്‍ യാത്ര ചെയ്ത ടെമ്പോ ട്രാവലറിന് തീ പിടിച്ചു; പുക ഉയരുന്നത് കണ്ട് ഡ്രൈവർ വാഹനം നിർത്തിയതിനാല്‍ വൻ ദുരന്തം ഒഴിവായി.

Next Post
ഏറ്റുമാനൂരിൽ വിനോദ സഞ്ചാരികള്‍ യാത്ര ചെയ്ത ടെമ്പോ ട്രാവലറിന് തീ പിടിച്ചു; പുക ഉയരുന്നത് കണ്ട് ഡ്രൈവർ വാഹനം നിർത്തിയതിനാല്‍ വൻ ദുരന്തം ഒഴിവായി.

ഏറ്റുമാനൂരിൽ വിനോദ സഞ്ചാരികള്‍ യാത്ര ചെയ്ത ടെമ്പോ ട്രാവലറിന് തീ പിടിച്ചു; പുക ഉയരുന്നത് കണ്ട് ഡ്രൈവർ വാഹനം നിർത്തിയതിനാല്‍ വൻ ദുരന്തം ഒഴിവായി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In