• About
  • Advertise
  • Careers
  • Contact
Thursday, April 16, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Health

ഒരു മാസം മദ്യപിക്കാതിരുന്നാല്‍ നിങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കും?

admin by admin
December 23, 2024
in Health, News
0
ഒരു മാസം മദ്യപിക്കാതിരുന്നാല്‍ നിങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കും?
0
SHARES
65
VIEWS
Share on Facebook

സ്ഥിരമായി മദ്യപിക്കുന്നവർക്ക് പെട്ടെന്ന് മദ്യം ഉപേക്ഷിക്കാൻ വലിയ ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ അങ്ങനെ ഒരു തീരുമാനമെടുത്താല്‍ നിങ്ങളുടെ ആരോഗ്യത്തില്‍ ഒരുപാട് മാറ്റങ്ങളുണ്ടാകും. ഒരു മാസം നിങ്ങള്‍ മദ്യപിക്കാതിരുന്നാല്‍ നിങ്ങളുടെ ശരീരത്തില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഒരു വ്യക്തി എത്ര മദ്യപിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാകും ലഭിക്കുന്ന ആരോഗ്യ നേട്ടങ്ങള്‍. 30 ദിവസം മദ്യപാനം ഒഴിവാക്കിയാൽ നിങ്ങളുടെ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം..

 

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

കരളിന്റെ പ്രവർത്തനം

മിതമായും അമിതമായും മദ്യപിക്കുന്നവർക്കും കരള്‍രോഗം പിടിപെടാനുള്ള സാദ്ധ്യത ഏറെയാണ്. മദ്യപിക്കുന്നത് നിർത്തിയാല്‍ കരളിന് ഉണ്ടാകുന്ന ക്ഷതം മാറി ഏതാനും ആഴ്ചകള്‍ കൊണ്ട് കരള്‍ പഴയ അവസ്ഥയിലേക്ക് ആകും.

 

ക്യാൻസർ സാദ്ധ്യത കുറയ്ക്കുന്നു

മദ്യപാനികളില്‍ ക്യാൻസർ സാദ്ധ്യത കൂടുതലാണെന്നാണ് പഠനങ്ങളില്‍ പറയുന്നത്. ഒട്ടേറെ ക്യാൻസറുകള്‍ മദ്യപാനം മൂലം സംഭവിക്കാം. അന്നനാളത്തിലെ ക്യാൻസർ, കരള്‍, മലാശയം, കഴുത്ത്, സ്തനം എന്നിവിടങ്ങളിലെ ക്യാൻസർ സാദ്ധ്യത കൂട്ടുന്ന ഒന്നാണ് മദ്യപാനം. മദ്യം ഉപേക്ഷിച്ചാല്‍ ക്യാൻസർ സാദ്ധ്യതയും കുറയും.

 

ഹൃദയാരോഗ്യം

മദ്യപാനികളുടെ ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ വർദ്ധിക്കും. ഇത് ഹൃദയദമനികളില്‍ തടസം ഉണ്ടാക്കി ഹൃദ്രോഗത്തിന് കാരണമായേക്കും. മദ്യം ഉപേക്ഷിച്ചാല്‍ നല്ല കൊളസ്‌ട്രോള്‍ കൂടുകയും ഹൃദയാരോഗ്യം മെച്ചപ്പെടുകയും ചെയ്യും.

 

ശരീരഭാരം കുറയ്ക്കുന്നു

ഏതുതരം മദ്യത്തിലും കാലറി കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ശരീരഭാരം കൂടാൻ കാരണമാകും. മദ്യം ഉപേക്ഷിക്കുകയാണെങ്കില്‍ അമിതഭാരം കുറയും. മാത്രമല്ല വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് മൂലം വയറു ചാടുന്നത് കുറയ്ക്കാൻ സഹായിക്കും. മദ്യപാനം നിർത്തിയാല്‍ നിങ്ങള്‍ മികച്ച ശരീരസൗന്ദര്യം ഉണ്ടാക്കിയെടുക്കാൻ സഹായിക്കും.

 

ഓർമ്മശക്തി

അമിതമായ മദ്യപാനം നമ്മുടെ ഓർമ്മശക്തിയെ കാര്യമായി ബാധിക്കും. മദ്യപാനികളില്‍ മിക്കവർക്കും തലച്ചോറിന് നാശം സംഭവിക്കുകയും മറവി പ്രശ്നങ്ങള്‍ ഉണ്ടാകുകയും ചെയ്യും. മദ്യപിക്കുന്നത് നിർത്തിയാല്‍ ഈ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹരാമുണ്ടാകും. മദ്യപിക്കുന്നവരുടെ തലച്ചോറില്‍ ഡോപമിന്റെ അളവ് വളരെ കൂടും. അതുകൊണ്ട് പെട്ടെന്ന് മദ്യം ഉപേക്ഷിക്കുമ്ബോള്‍ ഡോപമിന്റെ അഭാവം ഉണ്ടാകുകയും ഒരു നിരാശ ആദ്യം ഉണ്ടാകുകയും ചെയ്യും.

 

മദ്യപാനം ഒഴിവാക്കാന്‍ ശ്രമിക്കുമ്പോള്‍

മദ്യപാനം ഒഴിവാക്കാൻ ശ്രമിക്കുന്നത് മൂലം ശരീരം പ്രകടിപ്പിക്കുന്ന പിന്‍വലിയല്‍ ലക്ഷണങ്ങളെയും ആസക്തിയെയും എതിര്‍ത്ത്‌ തോല്‍പ്പിക്കല്‍ അത്ര എളുപ്പമല്ല. എന്നാൽ, സാധ്യമാണ്‌. ശരീരത്തിന്റെ ജലാംശം നിലനിര്‍ത്താന്‍ വെള്ളവും കരിക്കിന്‍ വെള്ളവും ജ്യൂസും ഉള്‍പ്പെടെ ആരോഗ്യകരമായ പാനീയങ്ങള്‍ കുടിക്കേണ്ടതാണ്‌. ആഘോഷ വേളയിൽ മദ്യത്തിന്‌ പകരം പഴച്ചാറുകളും മോക്ടെയ്‌ലുകളും ആകാം. പോഷകസമ്പുഷ്ടമായ ഭക്ഷണവും കഴിക്കേണ്ടതാണ്‌. ആസക്തി മറികടക്കാന്‍ മനസ്സിനെ ആകര്‍ഷിക്കുന്ന പുതിയൊരു ഹോബി ആരംഭിക്കാവുന്നതാണ്‌. പ്രചോദനത്തിനും പിന്തുണയ്‌ക്കും അഭ്യുദയകാംക്ഷികളായ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സഹായം തേടാവുന്നതാണ്‌.

Tags: AlcoholBetter healthHealthHealth tipsMalayalam newsprimemediaprimemediaonline
Previous Post

മലയാളി സൈനികന്‍ വിഷ്ണുവിന്‍റെ തിരോധാനം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

Next Post

തൃശൂര്‍ പൂരം കലക്കിയതിന് പിന്നിൽ തിരുവമ്പാടി ദേവസ്വം, ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള നീക്കം.. അജിത് കുമാറിന്റെ റിപ്പോർട്ട് പുറത്ത്.

Next Post
തൃശൂര്‍ പൂരം കലക്കിയതിന് പിന്നിൽ തിരുവമ്പാടി ദേവസ്വം, ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള നീക്കം.. അജിത് കുമാറിന്റെ റിപ്പോർട്ട് പുറത്ത്.

തൃശൂര്‍ പൂരം കലക്കിയതിന് പിന്നിൽ തിരുവമ്പാടി ദേവസ്വം, ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള നീക്കം.. അജിത് കുമാറിന്റെ റിപ്പോർട്ട് പുറത്ത്.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In