കണ്ട സ്വപ്‌നം ഉറങ്ങി എണീക്കുമ്പോള്‍ മറുന്നുപോയതോര്‍ത്ത് നിരാശപ്പെടുന്നവരാണ് നമ്മളിൽ പലരും. എന്നാല്‍ ഈ പ്രശ്നത്തിനും പരിഹാരം കണ്ടെത്തി ഗവേഷകർ. വൈറ്റമിന്‍ B6 സപ്ലിമെന്റുകള്‍ ഇതിന് സഹായിക്കുമെന്നാണ് പുതിയ പഠനം തെളിയിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ അഡ്‌ലൈയ്ഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍.
സ്വപ്‌നം കാണുകയാണെന്നറിഞ്ഞുകൊണ്ട് സ്വപ്‌നം കാണുന്നതിന് ‘ലുസിഡ് ഡ്രീമിംഗ്’ എന്നാണ് പറയുന്നത്. ഈ അവസ്ഥ മനുഷ്യര്‍ക്ക് പല തരത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നതാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ഒരു സാധരണ മനുഷ്യന്‍ ജീവിതത്തിന്റെ ആറ് വര്‍ഷം സ്വപ്‌നം കാണാന്‍ ഉപയോഗിക്കുന്നുണ്ടെന്നാണ്. അതുകൊണ്ടുതന്നെ ലുസിഡ് ഗ്രീമിംഗ് എന്ന അവസ്ഥയിലൽ എത്തിക്കുകയാണെങ്കില്‍ സ്വപ്‌നം കാണുന്ന സമയം കൂടുതല്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്താനാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ദിവസവും കഴിക്കുന്ന ഭക്ഷണത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ വൈറ്റമിന്‍ B6 നേടിയെടുക്കാവുന്നതാണ്.
ധാന്യങ്ങള്‍ അടങ്ങിയ ഭക്ഷണം കൂടുതല്‍ ഉള്‍പ്പെടുത്തുന്നതുവഴിയും പഴം, അവോകാഡോ തുടങ്ങിയ പഴവര്‍ഗങ്ങള്‍ കഴിക്കുന്നതും വൈറ്റമിന്‍ B6 കിട്ടുവാൻ സഹായിക്കും. പാല്‍, വെണ്ണ, മുട്ട, മത്സ്യം തുടങ്ങിയവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണെന്ന് പഠനം പറയുന്നു.




