പത്തനംതിട്ട : അടൂരിൽ കോൺഗ്രസ് കൗൺസിലർ സിപിഐഎമ്മിൽ ചേർന്നു. രണ്ടാം വാർഡ് കൗൺസിലർ അനുവസന്തൻ ആണ് കോൺഗ്രസ് പാർട്ടി ഉപേക്ഷിച്ച് സിപിഐഎമ്മിൽ ചേർന്നത്. ഇടതുപക്ഷമാണ് ജനങ്ങളെ സേവിക്കാൻ കൂടുതൽ ഉചിതമെന്ന് അനു വസന്തൻ പറഞ്ഞു.

കൂടാതെ ഇടതുപക്ഷമാണ് നഗരസഭ ഭരിക്കുന്നത്, അടൂരിലെ ഭൂരിപക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും എൽഡിഎഫ് ഭരണമാണ്, ഇടതുപക്ഷത്തിന്റെ വികസന നയത്തിനൊപ്പം നിൽക്കുക, ജനങ്ങൾക്കൊപ്പം ഉള്ള സിപിഐഎമ്മിന്റെ പ്രവർത്തന രീതിയുമാണ് തന്നെ പാർട്ടിയിലേക്ക് എത്തിച്ചതെന്നും അനു വസന്തൻ പറഞ്ഞു.
ഇതോടെ സിപിഐഎമ്മിനെയും സംസ്ഥാന സർക്കാരിനും പിന്തുണച്ച് കൂടുതൽ ആളുകൾ പാർട്ടിയിലേക്ക് വരും ദിവസങ്ങളിൽ എത്തുമെന്ന് നേതാക്കൾ അറിയിച്ചു. ദിവസങ്ങൾക്കു മുൻപ് പന്തളം നഗരസഭയിലും കോൺഗ്രസ് കൗൺസിൽ രാജിവെച്ചിരുന്നു. തെരഞ്ഞെടുപ്പ് അടുത്തുനിൽക്കെ ജനപ്രതിനിധികളുടെ രാജി കോൺഗ്രസിനെ കടുത്ത പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്.




