കൽപ്പറ്റ (മാനന്തവാടി ) :- കേബിൾ കയറ്റി വന്ന ലോറി പാൽച്ചുരത്തിൽ കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി സെന്തിൽ കുമാർ (54) മരിച്ചു. കൂടെ ഉണ്ടായിരുന്ന സെന്തിൽ (44) ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. കമ്പിയുടെ കേബിൾ കയറ്റി കാസർകോട്ടേയ്ക്ക് പോകുന്നതിനിടെ രാത്രി 11.30 ഓടെയായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട ലോറി നൂറടിയോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന സഹായി സെന്തിൽ ചാടി രക്ഷപ്പെടുകയായിരുന്നു. മാനന്തവാടിയിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ലോറിയിൽ കുടുങ്ങിയ ഡ്രൈവർ സെന്തിൽ കുമാറിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. അഗ്നി രക്ഷാ സേനാംഗങ്ങളും നാട്ടുകാരും ഏറെ നേരത്തെ പരിശ്രമിത്തിനൊടുവിലാണ് ഡ്രൈവറെ പുറത്തെടുത്തത്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ. പോസ്റ്റുമോർട്ടതിനു ശേഷം മർതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് പോലീസ് അറിയിച്ചു




