കോട്ടയം :- ഉമ്മൻചാണ്ടി സ്മാരക മിനി സിവിൽ സ്റ്റേഷൻ നിർമാണം പൂർത്തിയാക്കാതെ ഉദ്ഘാടനം നടത്തിയതിനെതിരെ ചാണ്ടി ഉമ്മൻ എംഎൽഎ. ചാണ്ടി ഉമ്മൻ ചടങ്ങ് നടക്കുന്നതിനു സമീപം കസേരയിട്ടിരുന്ന് പ്രതിഷേധിച്ചു. ജോബ് മൈക്കിൾ എംഎൽഎ വികസന സദസ്സും ഉമ്മൻചാണ്ടി സ്മാരക സിവിൽ സ്റ്റേഷന്റെ ഉദ്ഘാടനവും നിർവഹിച്ചു. തന്നെ പരിപാടിക്ക് ക്ഷണിച്ചില്ലെന്നു ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ അദ്ദേഹത്തെ ക്ഷണിച്ചിരുന്നു എന്ന് പഞ്ചായത്തും പറഞ്ഞു.
ബസ് സ്റ്റാൻഡിലെ കാത്തിരിപ്പ് കേന്ദ്രത്തിനും മിനി സിവിൽ സ്റ്റേഷനും ഉമ്മൻ ചാണ്ടിയുടെ പേരു നൽകുമെന്നാണു പറയുന്നത്. ഇതിൽ ഒരു ആത്മാർഥതയുമില്ല. പുതുപ്പള്ളിയിലെ മിനി സിവിൽ സ്റ്റേഷന്റെ ആദ്യഘട്ടം പൂർത്തിയാക്കാതെ രണ്ടാംഘട്ടം നിർമാണം ആരംഭിക്കുമെന്ന പ്രഖ്യാപനം തട്ടിപ്പാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പുതുപ്പള്ളി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന് ഉമ്മൻ ചാണ്ടിയുടെ പേരു നൽകാതെ അപമാനിച്ച ഇടതുപക്ഷം തദ്ദേശ തിരഞ്ഞെടുപ്പു മുൻപിലെത്തിയപ്പോൾ പുതിയ തന്ത്രം പയറ്റുകയാണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു.




