പോസ്റ്റ് ഓഫീസ് പദ്ധതികളുടെ സാദ്ധ്യതകളെ കുറച്ച് അന്വേഷിച്ചറിയുന്ന ഒരുപാട് ആളുകളുണ്ട് നമ്മളിൽ. ഭാവി സുരക്ഷിതമാക്കാൻ പലരും വരുമാനത്തിന്റെ ഒരു നിശ്ചിത ഭാഗം വിവിധ പദ്ധതികളില്‍ നിക്ഷേപിക്കാറുണ്ട്. അത്തരത്തില്‍ കൂടുതല്‍ ലാഭം നേടിത്തരുന്ന അനേകം പദ്ധതികള്‍ തപാല്‍ വകുപ്പിന്റെ കീഴിലുണ്ട്.
പബ്ലിക് പ്രൊവിഡന്റ് ഫണ്ടും (പിപിഎഫ്) അത്തരത്തില്‍ അനുയോജ്യമായ ഒരു നിക്ഷേപമാർഗമാണ്. പ്രതിമാസം 12,500 രൂപ 15 വർഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കില്‍ നികുതിയില്ലാതെ 40.68 ലക്ഷം രൂപ വരെ സ്വന്തമാക്കാൻ കഴിയും. നിലവില്‍ 7.1 ശതമാനം പലിശയാണ് പിപിഎഫ് വാഗ്ദാനം ചെയ്യുന്നത്. നികുതിയടയ്ക്കാതെ നിക്ഷേപിച്ച പണം പലിശയടക്കം സ്വന്തമാക്കാവുന്നതുമാണ്.
ഈ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ പിന്തുണയുളളതുകൊണ്ടുതന്നെ 100 ശതമാനം സുരക്ഷിതവുമാണ്.
പിപിഎഫ് അക്കൗണ്ടില്‍ 15 വര്‍ഷം വരെ തുടര്‍ച്ചയായി പണം നിക്ഷേപിക്കാവുന്നതാണ്. എന്നാല്‍ 15 വര്‍ഷത്തിനുശേഷം പണം ഉടനെ ആവശ്യമില്ലെങ്കില്‍ നിക്ഷേപകർക്ക് പിപിഎഫ് അക്കൗണ്ടിന്റെ കാലാവധി എത്ര വര്‍ഷം വേണമെങ്കിലും നീട്ടാവുന്നതാണ്. ആളുകൾക്ക് അവരുടെ അക്കൗണ്ടുകളില്‍ പ്രതിവര്‍ഷം നിക്ഷേപിക്കാവുന്ന തുകയുടെ കുറഞ്ഞ പരിധി 500 രൂപയാണ്. ഒരു സാമ്ബത്തിക വർഷത്തിലെ പരമാവധി നിക്ഷേപം ഒന്നരലക്ഷം രൂപയാണ്.
എങ്ങനെ 40 ലക്ഷം സമ്പാദിക്കാം എന്ന് നോക്കാം :-
നിങ്ങള്‍ പിപിഎഫ് അക്കൗണ്ടില്‍ പ്രതിമാസം 12,500 രൂപ നിക്ഷേപിക്കുന്നുവെന്ന് കരുതുക. അതായത് ദിവസവും 416 രൂപ മാറ്റിവയ്ക്കുക. അങ്ങനെ ചെയ്താൽ ഒരുവർഷംകൊണ്ട് നിങ്ങളുടെ നിക്ഷേപം 1.50 ലക്ഷം രൂപയാകും. ഈ രീതിയില്‍ 15 വർഷത്തേക്ക് നിക്ഷേപം തുടർന്നാല്‍ ആകെ നിക്ഷേപ തുക 22.5 ലക്ഷം രൂപയായിരിക്കും. എന്നാല്‍ ഇതിൽനിന്ന് നിങ്ങള്‍ക്ക് കിട്ടുന്നത് 40.68 ലക്ഷം രൂപയായിരിക്കും. അതില്‍ 18.18 ലക്ഷം രൂപ പലിശ ഇനത്തില്‍ മാത്രം നേടാം.
സമയം വിലപ്പെട്ടതാണ്.. നിക്ഷേപം ഉടൻതന്നെ ആവട്ടെ. നിങ്ങളുടെയും കുടുംബത്തിന്റെയും ഭാവി സുരക്ഷിതമാക്കു..




