ചെങ്ങന്നൂർ :- പ്രണയം നടിച്ച് പതിനാല് കാരിയെ ലൈംഗിക അതിക്രമം ചെയ്ത യുവാവ് പിടിയിൽ. വെണ്‍മണി ഏറം മുറിയില്‍ കല്ലിടാംകുഴിയില്‍ തുണ്ടില്‍ അച്ചു (19) ആണ് പിടിയിലായത്.
പെണ്‍കുട്ടിയുമായി പ്രണയത്തിലായ പ്രതി പ്രായപൂർത്തി ആയാല്‍ വിവാഹം കഴിച്ചുകൊള്ളാമെന്ന് പറഞ്ഞ് പെൺകുട്ടിയുടെ വിശ്വാസം നേടിയെടുക്കുകയായിരുന്നു. ശേഷം പെണ്‍കുട്ടി താമസിക്കുന്ന വീട്ടിലെത്തി ഭീഷണിപ്പെടുത്തി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.
മകളെ പീഡിപ്പിക്കുന്നത് തടയാൻ ശ്രമിച്ച പെണ്‍കുട്ടിയുടെ മാതാപിതാക്കളെ 19കാരൻ ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ തിരുവല്ലാ ഭാഗത്ത് വച്ചാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ ചെങ്ങന്നൂർ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്റ്റ്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.




