സംസ്ഥാന സ്കൂൾ കായികമേളയില്‍ അത്ലറ്റിക് വിഭാഗത്തില്‍ മികച്ച സ്‌കൂളായി മലപ്പുറം ഐഡിയല്‍ കടകശ്ശേരി. 8 സ്വര്‍ണ്ണവും, 10 വെള്ളിയും, 8 വെങ്കലവുമായി 78 പോയിന്റാണ് ഐഡിയല്‍ കരസ്ഥമാക്കിയത്. അത്ലറ്റിക് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ മലപ്പുറത്തിന്റെ പോയിന്റ് പട്ടികയില്‍ നിര്‍ണ്ണായ പങ്ക് വഹിച്ചത് ഐഡിയല്‍ കടകശ്ശേരി തന്നെയാണ്.
67 മത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ എക്കാലത്തെയും മികച്ച പ്രകടനമാണ് ഐഡിയല്‍ കടകശ്ശേരി കാഴ്ചവച്ചത്. പങ്കെടുത്ത ഓരോ ഇനങ്ങളിലും താരങ്ങൾ മിന്നുന്ന പ്രകടനമായിരുന്നു.
ഇത്തവണ കായികമേളയില്‍ അത്ലറ്റിക് വിഭാഗത്തില്‍ 78 പോയിന്റുമായി ഐഡിയല്‍ ഒന്നാമത് എത്തി. അത്‌ലറ്റിക് വിഭാഗത്തില്‍ മലപ്പുറമാണ് ഒന്നാമത് എത്തിയത്. 96 മത്സരങ്ങള്‍ പൂര്‍ത്തിയയപ്പോള്‍ 247 പോയിന്റാണ് മലപ്പുറം ജില്ല നേടിയത്. മലപ്പുറം ജില്ല ഒന്നാം സ്ഥാനം നേടുന്നതില്‍ പ്രധാന പങ്കുവഹിച്ചത് ഐഡിയല്‍ കടകശ്ശേരിയാണ്.
കായിക മേളയുടെ സമാപനച്ചടങ്ങില്‍ കായിക താരങ്ങളും പരിശീലകരും ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.




