തെന്നിന്ത്യൻ പ്രേക്ഷകർ ഒന്നാകെ രണ്ട് കയ്യും നീട്ടി സ്വീകരിച്ച, തിയേറ്ററുകളിൽ സൂപ്പർഹിറ്റായി മാറിയ രണ്ട് ഹിറ്റ് ചിത്രങ്ങൾ ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലേക്ക്
Lokah Chapter 1 Chandra : ലോക
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ലോക: ചാപ്റ്റർ 1 – ചന്ദ്ര ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലെത്തും. ബോക്സ് ഓഫീസ് റെക്കോർഡുകളിൽ ആധിപത്യം സ്ഥാപിച്ച് തിയേറ്ററുകളെ ഇളക്കി മറിച്ച ചിത്രമായിരുന്നു ലോക. മലയാളത്തിലെ ഏറ്റവും അധികം കളക്ഷൻ നേടിയ ചിത്രമെന്ന വിശേഷണവും ലോകയ്ക്ക് സ്വന്തം. ലോക 300 കോടിയാണ് കളക്റ്റ് ചെയ്തത്. ലോകഃ സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് ജിയോ ഹോട്ട്സ്റ്റാർ ആണ്. വമ്പൻ തുകയ്ക്കാണ് ഹോട്ട്സ്റ്റാർ ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ഇന്ന് അർദ്ധരാത്രിയോടെ ജിയോ ഹോട്ട്സ്റ്റാറിൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
Kantara: A Legend Chapter-1 : കാന്താര
തെന്നിന്ത്യൻ സിനിമയിൽ തരംഗം സൃഷ്ടിച്ച ദൃശ്യവിസ്മയം ‘കാന്താര’ ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലെത്തും. പാൻ ഇന്ത്യൻ ഹിറ്റായി മാറിയ ഈ ഋഷഭ് ഷെട്ടി ചിത്രം ആഗോളതലത്തിൽ 813 കോടി രൂപയാണ് ബോക്സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്തത്.
ആമസോൺ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ഇന്ന് അർദ്ധരാത്രിയോടെ ‘കാന്താര ’ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ആരംഭിക്കും. ചിത്രത്തിന്റെ കന്നഡ, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളും ലഭ്യമാവും.




