കൊല്ലം :- കൊല്ലം ആയൂർ വഞ്ചിപെട്ടിയിലാണ് സംഭവം നടന്നത്. പ്രശ്നപരിഹാരത്തിനായി മന്ത്രവാദി തന്ന ചരടു കെട്ടാൻ ഭാര്യ തയാറാവാത്തതിന്‍റെ വൈരാഗ്യത്തിൽ ദേഹത്ത് തിളച്ച മീൻകറി ഒഴിച്ചു. റജില ഗഫൂറിനാണ് (36) പൊള്ളലേറ്റത്. ഇവരുടെ ഭർത്താവ് സജീറിനെതിരെ ചടയമംഗലം പോലീസ് കേസെടുത്തു.
ഇരുവരും തമ്മിൽ കുടുംബപ്രശ്നങ്ങളുണ്ടായിരുന്നു. അഞ്ചൽ ഏറത്തുള്ള മന്ത്രവാദിയുടെ അടുത്ത് സജീർ പ്രശ്നപരിഹാരത്തിനായി പോയപ്പോൾ ഭസ്മവും തകിടും നൽകി. എന്നാൽ, മന്ത്രവാദത്തിൽ വിശ്വാസമില്ലെന്നു പറഞ്ഞ് റജില ചരട് കെട്ടാൻ വിസമ്മതിച്ചു. ഇതോടെ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. അടുപ്പിലെ തിളച്ച മീൻ കറിയെടുത്ത് സജീർ റജിലയുടെ ദേഹത്ത് ഒഴിച്ചു. കഴുത്തിലും ശരീരത്തിലും പൊള്ളലേറ്റ റജിലയുടെ നിലവിളി കേട്ട് നാട്ടുകാര് ഓടിക്കൂടി. ബന്ധുക്കളെത്തി റജിലയെ ആയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം പ്രശ്നമായതോടെ സജീർ ഒളിവിൽ പോയി. പോലീസ് സജീവനായുള്ള അന്വേഷണം ആരംഭിച്ചു.




