തിരുവനന്തപുരം :- ഇന്നലെ വർദ്ധനവിന്റെ സൂചന നൽകി മുന്നേറിയ സ്വർണവില ഇന്നു വീണ്ടും കുറഞ്ഞു. കേരളത്തിൽ ഇന്ന് ഗ്രാമിന് 175 രൂപ കുറഞ്ഞ് 11,045 രൂപയും, പവന് 1,400 രൂപ ഇടിഞ്ഞ് 88,360 രൂപയുമായി. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി ഗ്രാമിന് 145 രൂപയും പവന് 1,160 രൂപയും കൂടിയിരുന്നു.




