ഇടുക്കി :- പീരുമേട് തട്ടത്തികാനത്തിനു സമീപം തോട്ടിലെ കയത്തിൽ അകപ്പെട്ട് വിനോദസഞ്ചാരി മുങ്ങി മരിച്ചു. ഹരിപ്പാട് സ്വദേശി മഹേഷ് ആണ് മരിച്ചത്. പീരുമേട്ടിൽ സുഹൃത്തുക്കൾക്ക് ഒപ്പം എത്തിയതായിരുന്നു മഹേഷ്. ഇവിടുത്തെ റിസോർട്ടിൽ തങ്ങിയതിനു ശേഷം സമീപത്തെ തോട്ടിൽ ഇറങ്ങിയ സമയത്ത് കയത്തിൽ അകപ്പെടുകയായിരുന്നു.
ഈ സമയം അതുവഴി വന്ന സമീപത്തെ കോളജ് വിദ്യാർഥികൾ ഇതു കാണുകയും ഇവർ പീരുമേട് ഫയർഫോഴ്സിൽ വിവരം അറിയിക്കുകയുമായിരുന്നു. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മഹേഷിനെ കയത്തിൽ നിന്ന് പുറത്തെടുത്തു. പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.




