രാഹുല്‍ സദാശിവൻ പ്രണവ് മോഹൻ ലാല്‍ ചിത്രം ഡീയസ് ഈറെ മികച്ച പ്രതികരണത്തോടെ ബോക്സോഫീസില്‍ കുതിക്കുന്നു. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക്കിന്റെ കണക്ക് പ്രകാരം ആദ്യ ദിവസം തന്നെ ചിത്രം 4.7 കോടി രൂപ ഇന്ത്യയില്‍ നിന്ന് നേടി.
രണ്ടാം ദിവസം ചിത്രത്തിന്റെ കളക്ഷൻ ഏകദേശം 5.75 കോടി രൂപയാണ്. രണ്ട് ദിവസം കൊണ്ട് ചിത്രം 10.45 കോടി രൂപ നേടിയതായി ട്രാക്കിങ് സൈറ്റുകള്‍ പറയുന്നു.
ഒക്ടോബർ 30 ന് ഹാലോവീന് ദിനത്തിൽ പരിമിതമായ ഷോകളോടെയാണ് ചിത്രം പ്രദര്‍ശനമാരംഭിച്ചത്. പരിമിതമായ ഷോകളിൽ നിന്ന് തന്നെ ഏകദേശം ഒരു കോടി രൂപയോളം ചിത്രം നേടിയിരുന്നു. പ്രണവ് മോഹൻലാൽ, അരുൺ അജികുമാർ, ജയ കുറുപ്പ്, മനോഹരി ജോയ്, ജിബിൻ ഗോപിനാഥ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രാഹുൽ സദാശിവനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്.
ലാറ്റിൻ വാക്കായ ‘ഡീയസ് ഈറെ’യെ ഉഗ്രക്രോധത്തിന്റെ ദിനമെന്നു പരിഭാഷപ്പെടുത്താം. മരിച്ചവർക്കു വേണ്ടി പാടുന്ന ലാറ്റിൻ കവിതയായും ‘ഡീയസ് ഈറെ’ കണക്കാക്കപ്പെടുന്നു.ഒരേ സമയം പ്രണയത്തിന്റെ പ്രതികാരത്തിന്റെയും ഹൃദയ സങ്കീർത്തനമായി മാറുന്നു ‘ഡീയസ് ഈറെ’.
സംവിധായകന്റെ ക്രാഫ്റ്റും ബ്രില്ല്യൻസും അഭിനേതാക്കളുടെ അവിസ്മരണീയ പ്രകടനവും ടെക്നിഷ്യൻമാരുടെ സാങ്കേതിക മികവും ഒത്തിണങ്ങിയ ഒരു ഗംഭീര സിനിമയായി ‘ഡീയസ് ഈറെ’ പരിണമിക്കുന്നു.




