പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടാനച്ഛനും പീഡിപ്പിക്കാനായി ഒത്താശ ചെയ്ത കുട്ടിയുടെ സ്വന്തം അമ്മയ്ക്കും 180 വർഷം കഠിന തടവിന് ശിക്ഷിച്ച് മഞ്ചേരി അതിവേഗകോടതി. കൂടാതെ, 11,75,000 രൂപ പിഴയും അടയ്ക്കണം. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. കുട്ടിക്ക് മദ്യം നൽകിയ ശേഷമായിരുന്നു പീഡിപ്പിച്ചത്.
തലയിൽ ക്യാമറ ഉണ്ടെന്നും പീഡനവിവരം പുറത്ത് പറഞ്ഞാൽ അത് ഞങ്ങൾ അറിയുമെന്നും പറഞ്ഞു കുട്ടിയെ ഇവർ ഭീഷണിപ്പെടുത്തിയിരുന്നു. ഐ പി സി പോക്സോ, ജുവനൈൽ ജസ്റ്റിസ് വകുപ്പുകൾ ചേർത്താണ് കോടതി ശിക്ഷ വിധിച്ചത്. തിരുവനന്തപുരം സ്വദേശിയായ യുവതിയെയും പാലക്കാട് സ്വദേശിയായ യുവാവിനെയുമാണ് കോടതി ശിക്ഷിച്ചത്. 2019 മുതൽ 2021 വരെ രണ്ട് വർഷം തന്നെ പീഡിപ്പിച്ചു എന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. കേസുമായി ബന്ധപ്പെട്ട അന്വേഷണം മലപ്പുറം വനിതാ പൊലീസാണ്.




